cmrparadise77@gmail.com +91 9446 474 444 | +91 9446 475 555 | +91 9744 475 555
blogImage
Share

വിവിധ പണിത്തരങ്ങളുടെ വിശദാംശങ്ങള്‍

മര ഉരുപ്പടികള്‍ അടുക്കള, ജനല്‍ & വാതില്‍

തടി കട്ടിളക്ക് ഉപയോഗിക്കുന്നത് മലേഷ്യന്‍ പ്ലാവ് ആണ്. കിച്ചന്‍ കബോര്‍ഡിന് മലേഷ്യന്‍ കുമ്പിള്‍ ആണ് ഉപയോഗിക്കുന്നത്. മെയിന്‍ ഡോറും ബാക്ക് ഡോറും ഒറിജിനല്‍ തേക്ക് തടിയിലാണ് പണിതിരിക്കുന്നത്. ബെഡ്‌റൂം വാതിലുകള്‍ ഫെറോ ബ്രാന്റ് കമ്പനിയുടെ TEK MOLD  ഇനാമല്‍ പാനല്‍ ഡോര്‍ ആണ്. 7 വര്‍ഷം റീപ്ലേസ്‌മെന്റ് ഗ്യാരണ്ടി ഉണ്ട്. ജനലുകള്‍ അണ്‍ പ്ലാസ്റ്റിസൈഡ്‌സ് പോളി വിനൈല്‍ കാര്‍ബണ്‍ (UPVC) ആണ്. ഇതിന് കമ്പനി 50 വര്‍ഷമാണ് ഗ്യാരണ്ടി പറയുന്നത്. 5 ങങ പ്ലെയിന്‍ ഗ്ലാസ്സ് ആണ്.

ഇലക്ട്രിക്കല്‍ & പ്ലംബിംഗ്

എല്ലാ വീടിനും ത്രീഫെയ്‌സ് കറണ്ട് കണക്ഷന്‍ ഉണ്ട്. വയറിംഗ് കേബിള്‍, ഇ.എല്‍.സി.ബി. (ELCB), എം.സി.ബി. (MCB) തുടങ്ങിയവ 'ഹാവെല്‍സ് 'കമ്പനിയുടേതും സ്വിച്ചുകളും മറ്റും 'ലെഗ്രാന്റ് 'കമ്പനിയുടേതുമാണ്. ഇവ രണ്ടും ഐ.എസ്.ഐ. മുദ്രയുള്ള പ്രസിദ്ധ ബ്രാന്‍ഡുകള്‍ ആണ്.

സാനിറ്ററി ഉല്‍പ്പന്നങ്ങള്‍

ടാപ്പുകളും സാനിട്ടറി ഉല്‍പ്പന്നങ്ങളും പ്രശസ്തമായ  'എല്‍വിസ് ' ബ്രാന്‍ഡ് ആണ്. 10 വര്‍ഷം ഗ്യാരണ്ടി ആണ്. കേടുപാടുകള്‍ വന്നാല്‍ തന്നെ കമ്പനി നന്നാക്കുകയോ മാറ്റിതരുകയോ ചെയ്യുന്നതാണ്. പൈപ്പുകളും ഫിറ്റിംഗ്‌സും മേന്മയേറിയ 'സുപ്രീം കമ്പനിയുടേതാണ്.

ഫ്‌ളോറിംഗ് 

കറ പിടിക്കാത്ത ഫസ്റ്റ് ക്വാളിറ്റി വിട്രിഫൈസ് സ്റ്റെയ്ന്‍ ഫ്രീ ടൈലുകളാണ് ഫ്‌ളോറിംഗിന് ഉപയോഗിച്ചത്. കിച്ചണില്‍ വര്‍ക്ക് ടോപ്പിന് മുന്തിയതരം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഹാന്‍ഡ് റെയിലുകല്‍

എന്നും പുതുമ നിലനിര്‍ത്തുന്ന ഉന്നത ഗുണനിലവാരമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.

പെയിന്റിംഗ്

ജെ.കെ. വാള്‍ പുട്ടി' ഉപയോഗിച്ച് 2 കോട്ട് പുട്ടി ഇട്ടതാണ് വീടിന്റെ അകം, സീലിംഗ്, പുറം സൈഡ് തുടങ്ങിയവ. 'ഏഷ്യന്‍ പെയിന്റ്‌സ് '/ 'ബര്‍ജര്‍ ' ഇവ ആണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ അകംപുറം പെയിന്റിംഗിന് പ്രീമിയം എമല്‍ഷന്‍ പെയിന്റ് ആണ് ഉപയോഗിച്ചിരിക്കുനത്.

Share