കണ്ണൂര്‍ ജില്ലയില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലും, വിദേശങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ജോലിക്കാരെയും, ബിസിനസ്സുകാരെയും ഉദ്ദേശിച്ചാണ് ഇങഞന്റെ ആധുനിക സൗകര്യങ്ങളുള്ള വില്ലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ മെട്രോ പൊളിറ്റന്‍ സിറ്റികളില്‍ മാത്രം കണ്ടുവരുന്ന വില്ല പ്രൊജക്ട് 2010 മുതല്‍ കണ്ണൂര്‍ ടൗണില്‍ നിന്നും 40 കി.മീ. അകലെ മലയോരമേഖലകളുടെ സിരാകേന്ദ്രമായ കരുവഞ്ചാലില്‍ ടൗണിന്റെ അടുത്ത് ഞങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചു. നാളിതു വരെ 7 പ്രൊജക്ടുകളിലായി 108 വില്ലകള്‍ പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. അതില്‍ 4 വില്ലകള്‍ മാത്രം ഇന്ത്യയില്‍ ജോലി ചെയ്യുന്നവരും ബാക്കി 104 കുടുംബങ്ങള്‍ യു.കെ., യു.എസ്.എ., ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കുവൈറ്റ്, ദുബായ്, സൗദി, ഖത്തര്‍, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 25-നും 38-നും ഇടയ്ക്ക് പ്രായമുള്ള ദമ്പതികളാണ് വാങ്ങിയിരിക്കുന്നത്. ഇതില്‍ 95% വീടുകളും ലോണ്‍ മുഖേന ആണ്. ഇവിടെ വീട് വാങ്ങിയവര്‍ കണ്ണൂര്‍, തലശ്ശേരി, നീലേശ്വരം, ബന്തടുക്ക, ചെറുപുഴ, കരുവഞ്ചാല്‍, ആലക്കോട്, ചെമ്പേരി, ഇരിട്ടി, പയ്യാവൂര്‍, പയ്യന്നൂര്‍ എന്നീ സ്ഥലത്തുള്ള മലയോര കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും പോയ ശേഷം നാട്ടില്‍ സ്വന്തമായ ഭവനം എന്ന ലക്ഷ്യത്തില്‍ വാങ്ങിയതാണ്. ഇങഞ ഡവലപ്പേഴ്‌സിന്റെ വീടിന് പ്രത്യേകതകള്‍ ഉണ്ട്. കൂടാതെ കസ്റ്റമറിന്റെ കൈയ്യില്‍ നിന്ന് ചെറിയ തുക മാത്രം അഡ്വാന്‍സ് വാങ്ങിയിട്ട് ബാക്കി തുക മുഴുവന്‍ സ്വന്തം റിസ്‌കില്‍ എടുത്ത് ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഇതുപോലെ ഉള്ള ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ 100% നല്ല നിര്‍മ്മാണ ജോലിയും, ഗുണനിലവാരവും ഉണ്ട് എങ്കില്‍ മാത്രമേ ആള്‍ക്കാര്‍ വീട് വാങ്ങിക്കുകയുള്ളൂ. അതുപോലെ കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ഉയര്‍ന്ന ഗുണനിലവാരം, വിശ്വസ്തത, നിര്‍മ്മാണത്തിലെ കൃത്യത, തൊഴിലാളികളുടെ സംരക്ഷണം എന്നിവയ്ക്ക ISO 9001-2015 നും OHSAS 18001-2007 ഇത് രണ്ടും കൂടിയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഏക ബില്‍ഡര്‍ ആണ്.
ഞങ്ങള്‍ ആരെ ഉദ്ദേശിച്ചാണ് വില്ലകള്‍ നിര്‍മ്മിക്കുന്നത്
Share |