cmrvillas@gmail.com +91 9446 475 555 | +91 9744 475 555 | +91 9446 474 444
blogImage
Share

മനസ്സിനിണങ്ങിയ വീടുകള്‍ പ്രകൃതി രമണീയമായ സ്ഥലത്ത്

ആധുനിക സൗകര്യങ്ങളോടെ ഉന്നത ഗുണനിലവാരത്തില്‍ പണി പൂര്‍ത്തിയാക്കി മിതമായ വിലയ്ക്ക് ബാങ്ക് ലോണ്‍ സൗകര്യത്തോടെ നിങ്ങള്‍ക്ക് നല്‍കുന്നു.

പ്രിയ സുഹൃത്തെ,

CMR ഡെവലപ്പേഴ്‌സില്‍ നിന്നും സ്‌നേഹാശംസകള്‍ !

ഞങ്ങളുടെ വില്ല പ്രൊജക്ടില്‍ വീട് വാങ്ങുവാന്‍ നിങ്ങള്‍ കാണിച്ച താല്പര്യത്തിനും, അന്വേഷണങ്ങള്‍ക്കും നന്ദി. ഉചിതമായ ഒരു തീരുമാനം എടുക്കുന്നതിന് താഴെ പറയുന്ന വിശദാംശങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ  മനസ്സിലുണ്ടാകുന്ന ഒട്ടുമിക്ക സംശയങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ കൂടിയാണ് ഈ സൂചിക.

സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. നാളിതുവരെ നൂറിലേറെ വില്ലകള്‍ പണിത് കൈമാറി അവരിലൂടെ ഓരോരുത്തര്‍ക്കും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വളരെ നന്നായി മനസ്സിലാക്കിയ ശേഷമാണ് നിലവിലുള്ള പ്രൊജക്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഞങ്ങള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ വിവിധ അഭിരുചികള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ വീട് തെരഞ്ഞെടുക്കുവാന്‍ അവസരം ഒരുക്കിയാണ് ഞങ്ങള്‍ പ്രൊജക്ടുകള്‍ തയ്യാര്‍ ചെയ്തിട്ടുള്ളത്. പണിത്തരങ്ങള്‍ക്കും, നിര്‍മ്മാണ വൈദഗ്ധ്യത്തിനും, ഉയര്‍ന്ന ഗുണമേന്മയ്ക്കും ISO അംഗീകാരം ലഭിച്ചിട്ടുള്ള ഞങ്ങള്‍ ഏറ്റവും മികച്ചതു തന്നെ നിങ്ങള്‍ക്ക് നല്‍കണമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

സാധാരണയായി മിക്ക പ്രമോട്ടര്‍മാരും ചെയ്യുന്നത്

എല്ലാ വില്ല പ്രൊജക്ടും ചെയ്യുന്നവര്‍ സാധാരണയായി നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വില്ലയുടെ 30-40% തുക അഡ്വാന്‍സ് വാങ്ങിയ ശേഷം സ്ഥലം നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് തരുന്നു.അതിനുശേഷം നിങ്ങളുടെ പേരില്‍ വീട് പണിയാന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കുകയും, വീട്പണി തുടങ്ങാന്‍ വേണ്ടി 20% തുക അഡ്വാന്‍സ് നിങ്ങളില്‍ നിന്നും വാങ്ങുകയും ചെയ്യുന്നു. മെയിന്‍സ്ലാബ് വാര്‍ത്തുകഴിയുമ്പോള്‍ തന്നെ 80% തുകയും പണി തീരുന്നതിന് മുമ്പ് 95% തുകയും ബില്‍ഡറിന്റെ കൈയ്യില്‍ എത്തുന്നു. പല അവസരങ്ങളിലും പറഞ്ഞ സമയത്ത് വാഗ്ദാനം ചെയ്ത നിലവാരത്തില്‍ താക്കോല്‍ കൈമാറുന്നതിന് പലരും പരാജയപ്പെടുന്നു.

എന്നാല്‍ CMR ചെയ്യുന്നത്

വാസ്തു സംബന്ധമായി വീട് നിര്‍മ്മാണത്തിന് യോജിച്ചതും ധാരാളം ശുദ്ധജലവും, വായുസഞ്ചാരവും ഉള്ളതും, മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതുമായ ഭൂമി തെരഞ്ഞെടുക്കുന്നു. CMR ന്റെ സ്വന്തം ഫണ്ടുപയോഗിച്ച് വില്ല പ്രൊജക്ടിന് വേണ്ടി പ്രസ്തുത സ്ഥലം വിലയ്ക്ക് വാങ്ങുന്നു. അതില്‍ സ്വന്തം ഫണ്ടുകൊണ്ടുതന്നെ വാസ്തു വിധി പ്രകാരം എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പ്ലോട്ടുകള്‍ തിരിച്ച് CMR ഡെവലപ്പേഴ്‌സിന്റെ ആര്‍ക്കിടെക്റ്റിന്റെയും അതിവിദഗ്ദരായ എഞ്ചിനീയേര്‍സിന്റെയും പരിചയസമ്പന്നരായ തൊഴിലാളികളുടെയും മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ ഏവര്‍ക്കും സ്വീകാര്യമായ ആധുനിക രീതിയിലുള്ള പ്ലാനും എലിവേഷനും തയ്യാറാക്കി ഭവനനിര്‍മ്മാണം തുടങ്ങുന്നു. ഫൗണ്ടേഷന് ആവശ്യമായ കരിങ്കല്ലുകള്‍ CMR ഡെവലപ്പേഴ്‌സിന്റെ തന്നെ ക്വാറിയില്‍ നിന്നാണ് എടുക്കുന്നത്. ബേസ്‌മെന്റിനും ഭിത്തികെട്ടാനും ഉയര്‍ന്ന ഗുണനിലവാരം ഉള്ള വെട്ട്കല്ലുകള്‍ ആണ് ഉപയോഗിക്കുന്നത്. ഫൗണ്ടേഷന്‍ രണ്ട് വരി ഉയരത്തില്‍ കെട്ടിയ ശേഷം 8 ഇഞ്ച് കനത്തില്‍ റിംഗ് അടിച്ച് ഒരടി വീതിയില്‍ ബെല്‍റ്റ് വാര്‍ക്കുന്നു. ഫൗണ്ടേഷന്‍ 2 നില നിര്‍മ്മിക്കാവുന്ന രീതിയില്‍ ആണ് പണിയുന്നത്. അതിനുശേഷം ഭിത്തി കെട്ടുന്നു. കട്ടിളയ്ക്ക് ഉപയോഗിക്കുന്ന തടി ഫോറിന്‍ പ്ലാവ് / ആഞ്ഞിലി ആണ് ഉപയോഗിക്കുന്നത്. ജനലിന്റെ മുകളില്‍ 6 ഇഞ്ച് കനത്തില്‍ റിംഗ് അടിച്ച് ബെല്‍റ്റ് വാര്‍ക്കുന്നു. മെയിന്‍ സ്ലാബ് 5 ഇഞ്ച് കനത്തില്‍ ആണ് വാര്‍ക്കുന്നത്. വീട് പണിക്കും എല്ലാവിധ കോണ്‍ക്രീറ്റ് പണിക്കും മെയിന്‍സ്ലാബ് വാര്‍ക്കുന്നതിനും പയ്യാവൂര്‍ ക്രഷര്‍ / റീന മെറ്റല്‍സ് ഇരിട്ടിയില്‍ നിന്നുള്ള (മെറ്റാ സാന്റ്) ആണ് ഉപയോഗിക്കുന്നത്. വീടിന്റെ ചുമര്‍ പ്ലാസ്റ്ററിംഗിനും ഫ്‌ളോറിംഗിന് ടൈല്‍സ് ഇടുന്നതിനും മംഗലാപുരത്ത് നിന്നും കൊണ്ടുവരുന്ന ഉപ്പ് ഇല്ലാത്ത പൂഴിമണല്‍ ആണ് ഉപയോഗിക്കുന്നത്. സിമന്റ് ഡക്കാന്‍ ഡയമണ്ടിന്റെ പി.പി.സി. ഗ്രേഡ് സിമന്റ് ആണ്. കമ്പി ടി.എം.ടി. 500 എഫ്.ഇ. ആണ് ഉപയോഗിക്കുന്നത്.

പണിത്തരങ്ങളുടെ മേന്മയ്ക്ക് പുറമെ പണിക്കാരുടെ കാര്യത്തിലും CMR ന് കര്‍ശന നിലപാടുകളാണ് ഉള്ളത്. ആശാരി പണികള്‍ക്കും, കല്‍പ്പണിയ്ക്കും, തേപ്പ്, പെയിന്റിംഗ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങിയവയ്ക്കും പ്രത്യേകം തിരഞ്ഞെടുത്ത സ്ഥിരം ജോലിക്കാര്‍ ആണ് മുഴുവന്‍ സമയ വിദഗ്ധ എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ പണികള്‍ ചെയ്യുന്നത്.

 

Share